ബിദ്അത്ത് കൊലപാതകമോ മദ്യപാനമോ വ്യഭിചാരമോ പലിശ തിന്നലോ അനാഥയുടെ മുതല്‍ തിന്നലോ പോലെയല്ല. ഇവയെല്ലാം തന്നെ പ്രത്യക്ഷത്തില്‍ പാപമാണെന്ന് എല്ലാവര്‍ക്കുമറിയാം. മതത്തിലെ പുണ്യകര്‍മ്മങ്ങളുടെ വേഷത്തിലാണ് ബിദ്അത്ത് കടന്നുവരുന്നത്. അതുകൊണ്ടുതന്നെ അതില്‍നിന്നു മുക്തരാവാനോ വിട്ടുനില്‍ക്കാനോ പോലും ആളുകള്‍ക്കു വലിയ മനഃപ്രയാസമാണ്. ഒരുകാര്യം ബിദ്അത്ത് ആണെന്നു ബോധ്യപ്പെടുത്തിയാല്‍ പോലും ആളുകള്‍ പറയും, ''അത് ഇന്നയിന്ന പുണ്യകര്‍മ്മമല്ലേ?'' എക്കാലത്തും ബിദ്അത്ത് ചെയ്യുന്നവരുടെ വിഭ്രാന്തി ഇതുതന്നെയാണ്.
عَنْ سَعِيد بْن المُسَيّب رَحِمَهُ الله تَعَالَى أَنَّهُ رَأَى رَجُلًا يُصَلِّي بَعْدَ طُلُوعِ الفَجْرِ أَكْثَرَ مِنْ رَكْعَتَيْنِ يُكْثِرُ فِيهَا الركُوعَ وَالسجُودَ، فَنَهَاهُ، فَقَالَ: يَا أَبَا مُحَمَّد، يُعَذِّبُنِي اللهُ عَلَى الصَّلَاةِ؟ قَالَ: لَا، وَلَكِنْ يُعَذِّبُكَ عَلَى خِلَافِ السُنَّةِ
സഈദ്ബ്‌നു മുസയ്യബില്‍(റ) നിന്ന് നിവേദനം: ഒരിക്കല്‍ അദ്ദേഹം പ്രഭാതോദയത്തിന് ശേഷം ഒരാള്‍ സുജൂദും റുകൂഉമെല്ലാം ദീര്‍ഘിപ്പിച്ചു രണ്ട് റക്അത്തില്‍ അധികമായി നമസ്‌കരിക്കുന്നതു കണ്ടു. അയാളോട് അപ്രകാരം ചെയ്യരുതെന്ന് അദ്ദേഹം വിലക്കി. അപ്പോള്‍ അയാള്‍ പറഞ്ഞു: ''അബൂമുഹമ്മദ്, നമസ്‌കാരത്തിന്റെ പേരില്‍ അല്ലാഹു എന്നെ ശിക്ഷിക്കുമോ?'' (സഈദ്ബ്‌നു മുസയ്യിബ്) പ്രതികരിച്ചു: ''ഇല്ല, പക്ഷേ സുന്നത്തിന് എതിരായി നീ ചെയ്തതിനാണ് നിന്നെ ശിക്ഷിക്കുക.''
പ്രമുഖ സ്വഹാബികളായ ഇബ്‌നുമസ്ഊദ്(റ), അബൂമൂസല്‍ അശ്അരി(റ) എന്നിവരുടെ കാലത്തുള്ള ഒരു സംഭവം ഇമാം ദാരിമി(റ) തന്റെ സുനനില്‍ ഉദ്ധരിക്കുന്നു:
أَخْبَرَنَا الْحَكَمُ بْنُ الْمُبَارَكِ، أَنبَأَنَا عَمْرُو بْنُ يَحْيَى، قَالَ: سَمِعْتُ أَبِي، يُحَدِّثُ، عَنْ أَبِيهِ قَالَ: كُنَّا نَجْلِسُ عَلَى بَابِ عَبْدِ اللَّهِ بْنِ مَسْعُودٍ رَضِيَ اللَّهُ عَنْهُ، قَبْلَ صَلَاةِ الْغَدَاةِ، فَإِذَا خَرَجَ، مَشَيْنَا مَعَهُ إِلَى الْمَسْجِدِ، فَجَاءَنَا أَبُو مُوسَى الْأَشْعَرِيُّ رَضِيَ اللَّهُ عَنْهُ فَقَالَ: أَخَرَجَ إِلَيْكُمْ أَبُو عَبْدِ الرَّحْمَنِ قُلْنَا: لَا، بَعْدُ. فَجَلَسَ مَعَنَا حَتَّى خَرَجَ، فَلَمَّا خَرَجَ، قُمْنَا إِلَيْهِ جَمِيعًا، فَقَالَ لَهُ أَبُو مُوسَى: يَا أَبَا عَبْدِ الرَّحْمَنِ، إِنِّي رَأَيْتُ فِي الْمَسْجِدِ آنِفًا أَمْرًا أَنْكَرْتُهُ وَلَمْ أَرَ - وَالْحَمْدُ لِلَّهِ - إِلَّا خَيْرًا. [ص:287] قَالَ: فَمَا هُوَ؟ فَقَالَ: إِنْ عِشْتَ فَسَتَرَاهُ. قَالَ: رَأَيْتُ فِي الْمَسْجِدِ قَوْمًا حِلَقًا جُلُوسًا يَنْتَظِرُونَ الصَّلَاةَ فِي كُلِّ حَلْقَةٍ رَجُلٌ، وَفِي أَيْدِيهِمْ حصًا، فَيَقُولُ: كَبِّرُوا مِائَةً، فَيُكَبِّرُونَ مِائَةً، فَيَقُولُ: هَلِّلُوا مِائَةً، فَيُهَلِّلُونَ مِائَةً، وَيَقُولُ: سَبِّحُوا مِائَةً، فَيُسَبِّحُونَ مِائَةً، قَالَ: فَمَاذَا قُلْتَ لَهُمْ؟ قَالَ: مَا قُلْتُ لَهُمْ شَيْئًا انْتِظَارَ رَأْيِكَ أَوِ انْتظارَ أَمْرِكَ. قَالَ: «أَفَلَا أَمَرْتَهُمْ أَنْ يَعُدُّوا سَيِّئَاتِهِمْ، وَضَمِنْتَ لَهُمْ أَنْ لَا يَضِيعَ مِنْ حَسَنَاتِهِمْ»، ثُمَّ مَضَى وَمَضَيْنَا مَعَهُ حَتَّى أَتَى حَلْقَةً مِنْ تِلْكَ الْحِلَقِ، فَوَقَفَ عَلَيْهِمْ، فَقَالَ: «مَا هَذَا الَّذِي أَرَاكُمْ تَصْنَعُونَ؟» قَالُوا: يَا أَبَا عَبْدِ الرَّحْمَنِ حصًا نَعُدُّ بِهِ التَّكْبِيرَ وَالتَّهْلِيلَ وَالتَّسْبِيحَ. قَالَ: «فَعُدُّوا سَيِّئَاتِكُمْ، فَأَنَا ضَامِنٌ أَنْ لَا يَضِيعَ مِنْ حَسَنَاتِكُمْ شَيْءٌ وَيْحَكُمْ يَا أُمَّةَ مُحَمَّدٍ، مَا أَسْرَعَ هَلَكَتَكُمْ هَؤُلَاءِ صَحَابَةُ نَبِيِّكُمْ صَلَّى اللهُ عَلَيْهِ وَسَلَّمَ مُتَوَافِرُونَ، وَهَذِهِ ثِيَابُهُ لَمْ تَبْلَ، وَآنِيَتُهُ لَمْ تُكْسَرْ، وَالَّذِي نَفْسِي بِيَدِهِ، إِنَّكُمْ لَعَلَى مِلَّةٍ هِيَ أَهْدَى مِنْ مِلَّةِ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ أوْ مُفْتَتِحُو بَابِ ضَلَالَةٍ». قَالُوا: وَاللَّهِ يَا أَبَا عَبْدِ الرَّحْمَنِ، مَا أَرَدْنَا إِلَّا الْخَيْرَ. قَالَ: «وَكَمْ مِنْ مُرِيدٍ لِلْخَيْرِ لَنْ يُصِيبَهُ، إِنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ حَدَّثَنَا أَنَّ» قَوْمًا يَقْرَءُونَ الْقُرْآنَ لَا يُجَاوِزُ تَرَاقِيَهُمْ “، وَايْمُ اللَّهِ مَا أَدْرِي لَعَلَّ أَكْثَرَهُمْ مِنْكُمْ، ثُمَّ تَوَلَّى عَنْهُمْ. فَقَالَ عَمْرُو بْنُ سَلَمَةَ: رَأَيْنَا عَامَّةَ أُولَئِكَ الْحِلَقِ يُطَاعِنُونَا يَوْمَ النَّهْرَوَانِ مَعَ الْخَوَارِجِ
''ഒരിക്കല്‍ അബൂമൂസല്‍ അശ്അരീ (റ) എന്ന സ്വഹാബി അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)ന്റെ പക്കല്‍ വന്ന്, ''യാ അബാ അബ്ദര്‍റഹ്മാന്‍, എനിക്കിഷ്ടപ്പെടാത്ത ഒരു കാര്യം ഞാന്‍ പള്ളിയില്‍ കണ്ടു. എന്നാല്‍ അല്ലാഹുവിനു സ്‌തോത്രം! (അവര്‍) അതില്‍ നന്മയല്ലാതെ ഒന്നുമില്ല എന്നറിയിക്കുന്നു.'' അങ്ങനെ പള്ളിയില്‍ എത്തിയ അവര്‍ കാണുന്നത് ചിലര്‍ കൂട്ടമായിരുന്നു ദിക്ര്‍ ചൊല്ലുകയും കല്ലുകൊണ്ട് എണ്ണം പിടിക്കുകയും ചെയ്യുന്നതാണ്. അഥവാ സംഘത്തലവന്‍ നൂറുപ്രാവശ്യം തഹ്‌ലീല്‍ ചൊല്ലാന്‍ പറയുന്നു, അവര്‍ ചൊല്ലുകയും കല്ലുകള്‍ മാറ്റിവെച്ച എണ്ണം പിടിക്കുകയും ചെയ്യുന്നു, അപ്രകാരം തഹ്മീദ്, തസ്ബീഹ് എന്നിവയും ചൊല്ലുന്നു. ഇതുകണ്ട അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)ന്റെ വാചകം ഗൗരവമേറിയതായിരുന്നു: ''എത്ര വേഗമാണ് നബി(സ)യുടെ ഈ അനുയായികള്‍ നശിക്കുന്നത്. അവിടത്തെ പാത്രങ്ങള്‍ പൊട്ടുകയോ വസ്ത്രങ്ങള്‍ നുരുമ്പുകയോ ചെയ്തിട്ടില്ല. എതൊരാളുടെ കയ്യിലാണോ എന്റെ ജീവന്‍ അവന്‍ തന്നെയാണ, നിങ്ങള്‍ മുഹമ്മദിന്റെ(സ) സമുദായത്തെക്കാളും ഹിദായത് ലഭിച്ച ഒരു സമൂഹമാകാനുള്ള പുറപ്പാടിലാണോ? അതോ വഴികേടിന്റെ വാതില്‍ തുറക്കുകയോ?'' അപ്പോള്‍ അവരുടെ മറുപടി, ''അബൂഅബ്ദിര്‍റഹ്മാന്‍. ഞങ്ങള്‍ നന്മയല്ലാതെ ഒന്നും ഉദ്ദേശിച്ചിട്ടില്ല'' എന്നായിരുന്നു. അതിനദ്ദേഹം അവരോടു പറഞ്ഞത് ''നന്മ കൊതിക്കുന്ന എത്രയാളുകളാണ് നന്മ പ്രാപിക്കാതിരിക്കുന്നത്.'' റസൂല്‍ (സ) പറഞ്ഞു: ''ഒരു കൂട്ടര്‍ ഖുര്‍ആന്‍ ഓതും, പക്ഷേ അത് അവരുടെ തൊണ്ടക്കുഴികള്‍ വിട്ടുകടക്കുകയില്ല.''
നഹര്‍വാന്‍ യുദ്ധത്തില്‍ ഈ ഹല്‍ഖയിലുണ്ടായിരുന്നവര്‍ ഖാരിജികളുടെ കൂടെ ഇളകിപ്പുറപ്പെടുന്നതു കണ്ടതായി അംറുബ്‌നു അബീ സലമ പറയുന്നു.
(ഇവരില്‍ അധികപേരും പിന്നീട് ഖവാരിജ് ആയി.) ഇവര്‍ സംഘമായിരുന്ന് തസ്ബീഹും തഹ്‌ലീലും തഹ്മീദും ചൊല്ലിയതിനെ എന്തിനാണ് അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) എതിര്‍ത്തത്? നബിയുടെ കാലത്ത് അത്തരമൊരു സമ്പ്രദായമുണ്ടായിരുന്നില്ല എന്നതുകൊണ്ടുതന്നെ. പ്രത്യക്ഷത്തില്‍ നല്ലതാണെന്നു തോന്നിയാലും നബി(സ) കാണിച്ചുതരാത്ത ഒന്ന് നാം ആചരിക്കാന്‍ പാടില്ല എന്നാണിതില്‍നിന്നു മനസ്സിലാക്കേണ്ടത്.
* * *
കാലം പിന്നിട്ടപ്പോള്‍ ബിദ്അത്തുകള്‍ അധികരിച്ചു. സുന്നതുകള്‍ കുറഞ്ഞുവന്നു. എന്നല്ല, ബിദ്അത്തുകളില്‍നിന്നു സുന്നത്ത് തിരിച്ചറിയാന്‍ കഴിയാത്തവിധം അവ പെരുകി. ഒരു ബിദ്അത്ത് മറ്റൊരു ബിദ്അത്തിനു തുടക്കവും പ്രോത്സാഹനവുമാകുന്നതു പോലെ. പലപ്പോഴും ബിദ്അത്ത് സുന്നത്തുകളായി ജനം സ്വീകരിക്കുകയും സുന്നത്തുകളെ അവര്‍ തിരസ്‌കരിക്കുകയും ചെയ്തു. ഈ തെറ്റിദ്ധാരണ എത്രത്തോളമെത്തിയെന്നാല്‍, ഒരു ബിദ്അത്ത് ഒഴിവാക്കിയാല്‍ ഒരു സുന്നത്ത് ഒഴിവാക്കി എന്നാണു ജനം ധരിക്കുക. ഹുദൈഫ (റ) പറഞ്ഞു:
وَالَّذِي نَفْسِي بِيَدِهِ; لَتَظْهَرَنَّ الْبِدَعُ حَتَّى لَا يُرَى مِنَ الْحَقِّ إِلَّا قَدْرُ مَا بَيْنَ هَذَيْنِ الْحَجَرَيْنِ مِنَ النُّورِ، وَاللَّهِ لَتَفْشُوَنَّ الْبِدَعُ حَتَّى إِذَا تُرِكَ مِنْهَا شَيْءٌ; قَالُوا: تُرِكَتِ السُّنَّةُ
''എന്റെ ആത്മാവ് ആരുടെ കൈകളിലാണോ അവന്‍ തന്നെ സത്യം. ബിദ്അത്തുകള്‍ പ്രകടമാവുകയും ഈ കല്ലുകള്‍ക്കിടയില്‍ കാണുന്ന പ്രകാശത്തോളം മാത്രം സത്യം (സുന്നത്ത്) കാണപ്പെടുകയും ചെയ്യുന്ന (അവസ്ഥ) ഉണ്ടാകും. അല്ലാഹു തന്നെ സത്യം, ബിദ്അത്തുകള്‍ സര്‍വ്വപ്രചാരം നേടുകയും അതില്‍ നിന്നെ ന്തെങ്കിലും ഒഴിവാക്കിയാല്‍ 'സുന്നത്ത് ഒഴിവാക്കി' എന്നു ജനങ്ങള്‍ പറയുകയും ചെയ്യും.'' (ഇഅ്തിസ്വാം, ശ്വാതിബി: 1/78)
ഹുദൈഫയുടെ വാക്കുകള്‍ വിശദീകരണം വേണ്ടാത്ത വിധം വ്യക്തമാണ്. അതായത്,
1. ബിദ്അത്തിനെ ജനം സുന്നത്തായി തെറ്റിദ്ധരിക്കും.
2. ബിദ്അത്ത് ഒഴിവാക്കിയാല്‍ ജനം അവരെ സുന്നത്ത് ഒഴിവാക്കിയവരെന്നു കുറ്റപ്പെടുത്തും.
3. ബിദ്അത്തിന്റെ ധാരാളിത്തത്തില്‍നിന്നു സുന്നത്ത് തിരിച്ചറിയുക പ്രയാസമാകും.
4. ബിദ്അത്തിന്റെ യുഗത്തില്‍ ബിദ്അത്തുകളാവും പ്രകടമാകുക. സുന്നത്ത് ഗുപ്തമാകും.
ഇന്നത്തെ ഒരു മുഖ്യധാരാമുസ്‌ലിമിന്റെ സ്വുബ്ഹി നമസ്‌കാരം മുതല്‍ തുടങ്ങുന്ന ജീവിതചര്യയില്‍ എവിടെയാണ് സുന്നത്തുള്ളത്, അതില്‍ എത്രയാണ് ബിദ്അത്തുള്ളത് എന്നു താരതമ്യം ചെയ്തു നോക്കിയാല്‍ ഹുദൈഫയുടെ വാക്ക് അതിശയോക്തിപരമല്ലെന്നു നമുക്കു ബോധ്യമാകും.